Prevention from Coronavirus
ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച ചില പ്രതിരോധ നടപടികൾ ചുവടെയുണ്ട്.[ഉറവിടം]
Translation by: Bajish CB, Amrutha AP, Manzoor Ali Khan
ഇടയ്ക്കിടെ കൈ കഴുകുക
ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ കൊണ്ട് നിങ്ങളുടെ കൈകൾ പതിവായി നന്നായി വൃത്തിയാക്കുക അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകുക
എന്തുകൊണ്ട്? സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ അല്ലെങ്കിൽ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് റബ് ഉപയോഗിച്ച് കൈ കൈകഴുകുകയോ ചെയ്യുന്നത് മൂലം കൈകളിലെ വൈറസ് നശിക്കുന്നതാണ്.
സാമൂഹിക അകലം പാലിക്കുക
നിങ്ങളും ചുമയോ തുമ്മലോ ഉള്ള ഏതൊരാളും തമ്മിൽ കുറഞ്ഞത് 1 മീറ്റർ (3 അടി) ദൂരം നിലനിർത്തുക.
എന്തുകൊണ്ട്? ആരെങ്കിലും ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കിൽ നിന്നോ വായിൽ നിന്നോ ചെറിയ ദ്രാവക തുള്ളികൾ തെറിക്കുന്നു ആ ദ്രാവക തുള്ളികളിൽ വൈറസ് അടങ്ങിയിരിക്കാം. നിങ്ങൾ വളരെ അടുത്താണെങ്കിൽ, COVID-19 വൈറസ് നിങ്ങൾക്കും ബാധിക്കാം.
കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക
എന്തുകൊണ്ട്? കൈകൾ നിരവധി പ്രതലങ്ങളിൽ നാം ഉപയോഗിക്കുന്നത് മൂലം കൈകളിലേക്ക് വൈറസ് പടരാൻ സാധ്യത കൂടുതലാണ്.
ശ്വസന ശുചിത്വം പാലിക്കുക
നിങ്ങളും നിങ്ങളുടെ ചുറ്റുമുള്ള ആളുകളും നല്ല ശ്വസന ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇതിനർത്ഥം നിങ്ങൾക്ക് ചുമയോ തുമ്മലോ വരുമ്പോൾ വളഞ്ഞ കൈമുട്ട് കൊണ്ടൊ അല്ലെങ്കിൽ ടിഷ്യു ഉപയോഗിച്ച് വായും മൂക്കും കവർ ചെയ്യുക . എന്നിട്ട് ഉപയോഗിച്ചവ ഉത്തരവാദിത്തത്തോടെ ഉപേക്ഷിക്കുക.
എന്തുകൊണ്ട്? തുള്ളികളിലൂടെ വൈറസ് പടരുന്നു. നല്ല ശ്വസന ശുചിത്വം പാലിക്കുന്നതിലൂടെ നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ സംരക്ഷിക്കുക ജലദോഷം, പനി, COVID-19 എന്നിവ പോലുള്ള വൈറസുകളിൽ നിന്ന്.
നിങ്ങൾക്ക് പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടെങ്കിൽ നേരത്തെ വൈദ്യസഹായം തേടുക
നിങ്ങൾക്ക് അസുഖം തോന്നുന്നുവെങ്കിൽ വീട്ടിൽ തന്നെ തുടരുക. നിങ്ങൾക്ക് പനിയും ചുമയും ശ്വസിക്കാൻ ബുദ്ധിമുട്ടും ഉണ്ടെങ്കിൽ വൈദ്യസഹായം തേടുന്നതിനായി ബന്ധപ്പെട്ടവരെ മുൻകൂട്ടി വിളിക്കുക. നിങ്ങളുടെ പ്രാദേശിക ആരോഗ്യ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കുക.
എന്തുകൊണ്ട്? നിങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ദേശീയ, പ്രാദേശിക അധികാരികൾക്ക് അറിവ് ഉണ്ടായിരിക്കും. മുൻകൂട്ടി അറിയിക്കുന്നത് കൊണ്ട് നിങ്ങളുടെ ആരോഗ്യ പരിരക്ഷാ ദാതാവിന് നിങ്ങളെ ശരിയായ ആരോഗ്യ കേന്ദ്രത്തിലേക്ക് വേഗത്തിൽ നയിക്കാൻ സാധിക്കും. ഇത് നിങ്ങളെ പരിരക്ഷിക്കുകയും വൈറസുകളുടെയും മറ്റ് അണുബാധകളുടെയും വ്യാപനം തടയാനും സഹായിക്കും.
ആരോഗ്യസംരക്ഷണ ദാതാവിന്റെ ഉപദേശം പിന്തുടരുക.
COVID-19 നെക്കുറിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക. നിങ്ങളുടെ ആരോഗ്യ പരിരക്ഷ ദാതാവ് നൽകുന്ന ഉപദേശം പിന്തുടരുക, COVID -19 ൽ നിന്നും എങ്ങനെ സ്വയം സംരക്ഷികാം എന്നതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ നിങ്ങളുടെ ദേശീയ പ്രാദേശീയ പൊതുജനാരോഗ്യ അതോറിറ്റി അല്ലെൻകിൽ നിങ്ങളുടെ തൊഴിൽ ഉടമയിൽ നിന്നോ വിവരങ്ങൾ ശേഖരിക്കു
എന്തുകൊണ്ട്? COVID-19 ആണോ എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ദേശീയ, പ്രാദേശിക അധികാരികൾക്ക് ഉണ്ടായിരിക്കും COVID 19 - പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ . നിങ്ങളുടെ പ്രദേശത്തെ ആളുകൾ സ്വയം സുരക്ഷിതരായിരിക്കാൻ എന്തുചെയ്യണമെന്ന് നിർദേശിക്കാൻ അവരെ മികച്ച രീതിയിൽ പ്രാപ്തരാക്കിയിരിക്കുന്നു.
Note: If you find any error in our translation, do let us know. We will try to improve it as soon as possible.
You may visit the homepage to check the latest stats and updates.